Get In Touch

Get Answer To Your Queries

acceptence

നിങ്ങളുടെ വീടിന് ഏറ്റവും മികച്ച ഇഷ്ടികകൾ എങ്ങനെ തിരഞ്ഞെടുക്കാം?

ശക്തമായ ഇഷ്ടികകൾ ദൃഢമായ മതിലുകൾ ഉണ്ടാക്കുന്നു, അതിന്‍റെ ഫലമായി നിങ്ങൾ ഒരു വീട് പണിയുമ്പോൾ ഘടനാപരമായി മികച്ച ശക്തി ലഭിക്കും. നിങ്ങളുടെ വീടിന്‍റെ നിർമ്മാണത്തിനായി ഇഷ്ടികകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഫലപ്രദമായ നാല് രീതികൾ ഇതാ.

logo

Step No.1

ക്ലാപ്പ് ടെസ്റ്റ്

നിങ്ങൾ രണ്ട് ഇഷ്ടികകൾ തമ്മില്‍ ഒരുമിച്ച് അടിക്കുമ്പോൾ, ലോഹത്തിന്‍റേതായ ഒരു ‘ക്ലിങ്ക്’ ശബ്ദം കേൾക്കണം. നല്ല നിലവാരമുള്ള ഇഷ്ടികകൾ തകരുകയോ വിള്ളലുണ്ടാക്കുകയോ ചെയ്യില്ല. പെട്ടെന്നുള്ള ആഘാതത്തിനെതിരെ ഇഷ്ടികയുടെ ദൃഢത നിർണ്ണയിക്കാൻ ഈ ടെസ്റ്റ് ഉപയോഗിക്കുന്നു.

Step No.2

ഡ്രോപ്പ് ടെസ്റ്റ്

ഒരു ഇഷ്ടികയുടെ ദൃഢത പരിശോധിക്കുന്നതിനുള്ള മറ്റൊരു രീതിയാണിത്. 4 അടി ഉയരത്തിൽ നിന്ന് നിങ്ങൾ ഒരു ഇഷ്ടിക താഴേക്ക് ഇടുമ്പോൾ അതിന് തകര്‍ച്ചയോ വിള്ളലോ സംഭവിക്കരുത്.

Step No.3

ക്രാക്ക് ടെസ്റ്റ്

ഓരോ ഇഷ്ടികയും പരിശോധിച്ച് അവയുടെ എല്ലാ വശവും നിരപ്പാണെന്നും അരികുകൾ വിള്ളലുകളില്ലാതെ മിനുസമാണെന്നും ഉറപ്പാക്കുക. അവയെല്ലാം ഒരേ ആകൃതിയിലും വലുപ്പത്തിലും ആയിരിക്കണം. എല്ലാ ഇഷ്ടികകളും ഒരുമിച്ച് അടുക്കി വയ്ക്കുക എന്നതാണ് ഇത് ടെസ്റ്റ് ചെയ്യാനുള്ള ഒരു നല്ല മാർഗം.

Step No.4

വാട്ടർ വെയ്റ്റ് ടെസ്റ്റ്

ഈ ടെസ്റ്റ് ഒരു ഇഷ്ടികയുടെ ഈർപ്പം ആഗിരണം ചെയ്യുന്ന തോത് വ്യക്തമാക്കും. ഒരു ഉണങ്ങിയ ഇഷ്ടിക തൂക്കി അതിന്‍റെ ഭാരം നിര്‍ണ്ണയിക്കുക, തുടർന്ന് ഇഷ്ടിക ദീര്‍ഘനേരം വെള്ളത്തിൽ മുക്കിവയ്ക്കുക. അത് പുറത്തെടുത്ത് വീണ്ടും തൂക്കുക; ഭാരം 15% വർദ്ധിക്കുന്നില്ലെങ്കിൽ, അത് നല്ല ഗുണമേന്മയുള്ള ഇഷ്ടികയാണ്.

ലേഖനം പങ്കിടുക :


ബന്ധപ്പെട്ട ലേഖനങ്ങൾ




ശുപാർശ ചെയ്യുന്ന വീഡിയോകൾ




  വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....